തൃക്കാക്കര : എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃക്കാക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കാക്കനാട് ടി.വി സെന്ററിന് മുന്നിൽ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഇ.എസ്. ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. സുമേഷ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എം.ജെ. ഡിക്സൺ തുടങ്ങിയവർ സംസാരിച്ചു.