തൃക്കാക്കര: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എൽ.ഡി.എഫ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാക്കനാട് കേന്ദ്ര ലേബർ ഓഫീസിന് മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.പി. ഷാജി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മുനിസിപ്പൽ സെക്രട്ടറി കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ടി. രാജേന്ദ്രൻ, കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കാക്കനാട് വ്യവസായ മേഖലക്ക് മുന്നിൽ നടന്ന ധർണ സോണി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എ. മോഹനൻ,പി.എം അലി തുടങ്ങിയവർ സംസാരിച്ചു.