കൂത്താട്ടുകുളം: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ പോസ്റ്റോഫീസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി .ധർണ ഐ. എൻ. എൽ. സി.സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എട്ട് മണിക്കർ ജോലി 12 മണിക്കൂറാക്കി വർദ്ധിപ്പിച്ചതിൽ നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. ലോക്ക് ഡൗൺ കാലത്തെ നിയമങ്ങൾ പാലിച്ച് നടത്തിയസമരത്തിൽ നേതാക്കളായ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എം.എ.ഷാജി,പി.സി.ഭാസ്കരൻ ,ബെന്നി മാത്യു എന്നിവർ സംസാരിച്ചു.