കൊച്ചി: നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലെ എല്ലാ ഡ്രൈവർമാർക്കും അപരാജിത ധൂമചൂർണവും ഫേസ് മാസ്‌കുകളും വിതരണം ചെയ്തു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ.എസ്. മേനോൻ, തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ. വേണുഗോപാൽ, കടവന്ത്ര ഏരിയാ പ്രസിഡന്റ് വിനോദ്കുമാർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. നമോ ആയുർവേദ ഡോക്ടേഴ്‌സ് പാനൽ വികസിപ്പിച്ചെടുത്തതാണ് ചൂർണം.