കൊച്ചി: കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന സമയത്തും അതിരാവിലെ തന്നെ വീടുകളിൽ പത്രങ്ങൾ എത്തിക്കുന്ന പത്ര ഏജന്റുമാരെ ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ പത്രഏജന്റ് സുമേഷിനെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.ജെ.എസ് നേതാക്കളായ എം.എസ്. രാധാകൃഷ്ണൻ , ജയൻ, വിനോദ് വെണ്ണല, ധന്യാ ഷാജി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള പത്ര ഏജന്റുമാരെ അതാത് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദരിക്കുന്നത്.