കൊച്ചി: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ കലാകാരൻമാരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസസമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ, ജനറൽ സെക്രട്ടറി യു.ആർ. രാജേഷ് എന്നിവരാണ് ഉപവസിച്ചത്. കുഴൽ കലാകാരൻ രഞ്ജിത്ത് കൊങ്ങാടിന്റെ നേതൃത്യത്തിൽ വാദ്യകലാകാരൻമാർ ചെണ്ടകൊട്ടി പ്രതിഷേധം അറിയിച്ചു.

ആശാ സാംസ്‌കാരിക സംഘടന പ്രസിഡന്റും കാഥികനുമായ സുബൈർ, സംവിധായകരായ കണ്ണൻ പെരുമാടിയൂർ, ഇലന്തൂർ വിജയകുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജശ്രീ, മണ്ഡലം സെക്രട്ടറി ബാബു പി.എ, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് അഡ്വ. ജസ്റ്റസ്, അയ്യപ്പൻകാവ് എരിയാ പ്രസിഡന്റ് പ്രദീപ് നാരായണൻ, മണ്ഡലം കമ്മിറ്റിഅംഗം അനിൽ, തേവര ഏരിയാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, പരിസ്ഥിതിസെൽ കൺവീനർ ഏലൂർ ഗോപിനാഥ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. സ്വരാജ് ഉപവാസ സമരത്തിന് നേതൃത്വം നൽകി. വൈകിട്ട് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.