പെരുമ്പാവൂർ: കർഷകരുടെ കടങ്ങൾ എഴുതിത്തളളുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് കിസാൻ കോൺഗ്രസ് രംഗത്ത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷകർക്ക് നേരിട്ട് യാതൊരു സഹായവും പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കൃഷിഭവന് മുമ്പിൽ പ്രതിഷേധസമരം നടത്തി. മണ്ഡലം പ്രസിഡന്റ് പോൾ ചെതലൻ ഉദ്ഘാടനം ചെയ്തു. സാം ജോസഫ്, ഫൈസി റഷീദ്, കെ പി ഏലിയാസ്, തോമസ് വട്ടപ്പറമ്പേൽ എന്നിവർ സംസാരിച്ചു.