പറവൂർ : എസ്.എസ്.എൽ.സി, പ്ളസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ എഴുതുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പുനർജനി പദ്ധതിയുടെ ഭാഗമായാണ് സൗജന്യയാത്ര. ആവശ്യമുള്ള വിദ്യാർത്ഥികൾ 25ന് മുമ്പ് 9446930825, 9497102890 എന്നീ ഫോൺ നമ്പറിൽ അറിയിക്കണം.