പറവൂർ : ബി.ആർ.സിയുടെ നേതൃത്വത്തിൽ പരീക്ഷയെഴുതുന്ന പറവൂർ നഗരത്തിലെ മുഴവൻ വിദ്യാർത്ഥികൾക്കും മാസ്ക് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്. ശ്രീകുമാരി, ടി.വി. നിഥിൻ, സജി നമ്പ്യത്ത്, കെ. സുധകരൻപിള്ള, കെ.ആ‌‌‌ർ. സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു. വാർഡുതല കൗൺസിലർ മുഖേന വിതരണം ചെയ്യും. പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും മാസ്കിനോടൊപ്പം നൽകും.