കിഴക്കമ്പലം:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് മുന്നോടിയായി സ്കൂളുകൾ അണു വിമുക്തമാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പട്ടിമ​റ്റം അഗ്നിരക്ഷാ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ 11 സ്കൂളികൾ അണു വിമുക്തമാക്കി. വരും ദിവസങ്ങളിലും ജോലികൾ തുടരും. പരീക്ഷകൾ നടക്കുന്ന ഞാറള്ളൂർ ബേത്‌ലഹേം ദയറ, മോറയ്ക്കാല സെന്റ് മേരീസ് , മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ,പട്ടിമ​റ്റം മാർ കൂറിലോസ്, കിഴക്കമ്പലം സെന്റ് ജോസഫ്‌സ് , വടവുകോട് രാജർഷി മെമ്മോറിയൽ , കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് , ഗവ.എച്ച്.എസ്.എസ് പൂതൃക്ക, ഗവ.എച്ച്.എസ്.എസ് മഴുവന്നൂർ എന്നീ സ്കൂളുകളാണ് അണുവിമുക്തമാക്കിയത്. സ്റ്റേഷൻ ഓഫിസർ ടി.സി.സാജു,​ എ.എസ്.സുനിൽകുമാർ, ലൈജു തമ്പി, കെ.എ.ഉബാസ്, എൽദോ മാത്യു, പോൾ മാത്യു, വിഷ്ണു രാജ്, ബിബിൻ ബേബി, എസ്.അഖിൽ, എം.ആർ.അനുരാജ്, വി.കെ.ബിനിൽ, എന്നിവർ നേതൃത്വം നൽകി.