പറവൂർ : മഴക്കാല, കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായി നഗരസഭാ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു. വീടും പരിസരവും വീട്ടുകാരും സ്ഥാപനങ്ങളും പരിസരവും ഉടമകളും വൃത്തിയാക്കണം. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. തുടർന്നുള്ള ഞായറാഴ്ചകളിലും ശുചിത്വദിനം ആചരിക്കണം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്ന് നഗരത്തിൽ ശുചീകരണ ദിനാചരണം സംബന്ധിച്ച അനൗൺസ്‌മെന്റ് ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
# കൊതുകുകൾ പെരുകാൻ ഇടയാക്കുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കണം.
# ഉപേക്ഷിക്കപ്പെട്ട ടയർ, കുപ്പി, ചിരട്ട, പാത്രങ്ങൾ, കപ്പ്, മുട്ടത്തോട് എന്നിവ മാറ്റണം.
# ചെടിച്ചട്ടി, റഫ്രിജറേറ്ററിനു പിന്നിലെ ട്രേ, ടെറസ്, സൺഷേഡ് എന്നിവയിൽ വെള്ളം കെട്ടുന്നത് ഒഴിവാക്കണം.
# സെപ്റ്റിക് ടാങ്കുകളുടെ വിള്ളലുകൾ അടയ്ക്കണം.