jeobg
എടവനക്കാട് അണിയൽ കടപ്പുറത്ത് ജിയോബാഗിൽ മണൽനിറക്കുന്നു

വൈപ്പിൻ : തീരസംരക്ഷണത്തിനായി എടവനക്കാട് അണിയൽ കടപ്പുറത്ത് ജിയോബാഗുകൾ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. അണിയൽ, പഴങ്ങാട് എന്നിവിടങ്ങളിൽ ജിയോബാഗുകൾ സ്ഥാപിക്കുന്നതിന് 18 ലക്ഷം രൂപയും,10.40 ലക്ഷം രൂപയുമാണ് ചെലവാക്കുന്നത്. ആവശ്യമായ ജിയോബാഗുകൾ ജലവിഭവവകുപ്പ് അസി. എൻജിനീയർ ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

കടലാക്രമണം തടയുന്നതിന് പുലിമുട്ട് നിർമ്മാണമാണ് സ്ഥായിയായ പരിഹാരമെങ്കിലും അടിയന്തരനടപടിയെന്ന നിലയിലാണ് ജിയോബാഗ് സ്ഥാപിക്കുന്നത്. അണിയൽ കടപ്പുറത്തെ പുലിമുട്ട് നിർമ്മാണത്തിന്റെ പ്രവൃത്തി ടെൻഡറായിട്ടുണ്ട്. അണിയലിലും പഴങ്ങാടും പുലിമുട്ട് നിർമ്മാണത്തിന് യഥാക്രമം 48 ലക്ഷം രൂപയും 35 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.