കോലഞ്ചേരി: ജൈവ ഗൃഹം സംയോജിത കൃഷി പദ്ധതി നടപ്പിലാക്കുന്നതിന് വടവുകോട് ബ്ലോക്ക് പരിധിയിലുള്ള കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, താറാവ്, തേനീച്ച, നൂതന ജലസേചന പദ്ധതികൾ ഉൾപ്പെടുത്തി പുതിയ സംയോജിത കൃഷി യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള യൂണിറ്റുകളുടെ പരിപോഷണം, എന്നിവയ്ക്കുള്ള പദ്ധതിയ്ക്ക് 10,000 രൂപ മുതൽ 40,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. താല്പര്യമുള്ള കർഷകർ നിശ്ചിത ഫോറത്തിൽ അതാത് കൃഷിഭവനിൽ ജൂൺ ആറിനു മുമ്പായി അപേക്ഷിക്കണം.ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും പൂതൃക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.