അങ്കമാലി: കെ.എസ്.ഇ.ബി ബില്ലിൽ ഇളവുകൾ നൽകണമെന്നും തുക അടയ്ക്കുന്നതിനുള്ള സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് അങ്കമാലി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റിഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ, നിതിൽ മംഗലി, സിജു മലയാറ്റൂർ, അനീഷ് മണവാളൻ, ജോബിൻ ജോർജ്, പ്രദീപ് ജോസ്, സിജു പുളിക്കൽ, റിൻസ്, റോബിൻ സേവ്യർ, ഷിജോമോൻ, വിപിൻ ചമ്പന്നൂർ എന്നിവർ പങ്കെടുത്തു.