അങ്കമാലി: നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും റോജി എം. ജോൺ എം.എൽ.എ മാസ്‌കുകൾ നൽകും. പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണമെന്ന് സർക്കാർ നിർദ്ദേശമുള്ള സാഹചര്യത്തിലാണ് മാസ്‌ക് നൽകുന്നത്.