അങ്കമാലി: അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. ലോക്ക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം പുനരാരംഭിച്ച അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയാണ് അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. ബെന്നി ബഹനാൻ എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അജി ജോസ്, ഭാരവാഹികളായ മധു സേവ്യർ, ഷിജോ പോപ്പൻ, നൈജു പുതുശേരി, സജി സെബാസ്റ്റ്യൻ, പോളി കുര്യാക്കോസ്, കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ കെ.എം. ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.