ആലുവ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് ചൂർണിക്കര ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകി. മന്ത്രി വി.എസ്.സുനിൽകുമാറിന് ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് ചെക്ക് കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറിഎ.വി. ഷാജി എന്നിവർ പങ്കെടുത്തു.