covid
കോതമംഗലത്തെ സ്വകാര്യ ബസുകൾ യാത്രക്കാരെ കാത്ത് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്നു

കോതമംഗലം: നാലാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങളും ഇളവുകളും സംസ്ഥാന സർക്കാർ പുറത്ത് വിട്ടിരുന്നതിന്റെ ഭാഗമായി ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങിയതോടെ കൂടിയ നിരക്കിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ആദ്യ ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. കോതമംഗലം ഭാതങ്ങളിൽ സർവീസ് ആരംഭിച്ചത് വളരെ കുറച്ച് ബസുകൾ മാത്രമായിരുന്നു.കഴിഞ്ഞ ദിവസം മുതൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം ബസുകളുടെയും എണ്ണവും വർദ്ധിച്ചു.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഇന്നലെ നേര്യമംഗലം കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസിനെതിരെ അധികാരികൾ നടപടി എടുക്കുകുകയും ചെയ്തു. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമെ കയറ്റുവാൻ അനുമതിയുള്ളു. എന്നാൽ ബസുകളുടെ എണ്ണം കുറവായതിനാൽ യാത്രക്കാരെ കയറ്റാതെ പോകാൻ ആളുകൾ സമ്മതിക്കാറില്ല. ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാലും കാത്തു നിൽക്കുന്ന യാത്രക്കാർ പരാതിയുമായി അധികൃതരുടെ സമീപം ചെല്ലും അപ്പോഴും കേസ് എടുക്കുമെന്നും ബസ് ജീവനക്കാർ പറയുന്നു. സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യേണ്ടത് തങ്ങളുടെ കൂടി ഉത്തരവാതിത്വമാണെന്ന കാര്യം യാത്രക്കാർ കൂടി തീരുമാനിച്ചാൽ ഇത്തരം നടപടികളിൽ നിന്നും ഒഴിവാകുവാൻ സാധിക്കും. രണ്ട് മാസത്തോളം ഓടതെ കിടന്ന ബസുകൾ ലക്ഷക്കണക്കിന് രൂപ മുടക്കി മെയിന്റനൻസ് നടത്തി സർവീസിന് തയ്യാറായപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയാണ്.