rajeev
എസ്.എഫ്.ഐ ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ എസ്.എൻ.ഡി.പി സ്കൂൾ അണുവിമുക്തമാക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എഫ്.ഐ ആലുവ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിലെ സ്കൂളുകൾ അണുവിമുക്തമാക്കി. ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണവും നടക്കുന്നുണ്ട്. പ്രിൻസിപ്പൽ സീമ കനകാംബരൻ സംസാരിച്ചു.

വാഹന സൗകര്യവുമായി കെ.എസ്.യു

എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾക്ക് വാഹന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റി ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഗതാഗത സൗകര്യമില്ലാത്തവർ 25 ന് രാത്രി എട്ടിന് മുമ്പായി ഹെൽപ് ഡെസ്‌കിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അറിയിച്ചു. നമ്പർ : 9895460905 ,9895957655 ,9072095797.