കൊച്ചി : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് ആവശ്യപ്പെട്ട് ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി. സലീമിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നിവേദനം നൽകി. ജി.സി.ഡി.എയ്ക്ക് കീഴിൽ കടമുറി എടുത്തിട്ടുള്ള വ്യാപാരികൾക്ക് രണ്ടുമാസത്തെ വാടക ഇളവ് നൽകണമെന്നാണ് ആവശ്യം. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ . റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി..ബി. നാസർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ്, വൈസ് പ്രസിഡന്റ് അജ്മൽ കാമ്പായി, സെക്രട്ടറി അൻസാർ കരിമുഗൾ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്‌