anwar-sadath-mla
കെ.എസ്.യു ആലുവ അസംബ്ലി കമ്മിറ്റി ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നൽകുന്ന മാസ്കുകളുടെ വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

ആലുവ: കെ.എസ്.യു ആലുവ അസംബ്ലി കമ്മിറ്റി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും മാസ്‌ക് വിതരണം ചെയ്തു. നിയോജകമണ്ഡലംതല ഉദ്ഘാടനം ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എ.എ. അജ്മൽ, വി.ആർ. രാംലാൽ, ബ്ലോക്ക് ഭാരവാഹികളായ വഹാബ്, ഹാഫിസ് ഹമീദ്, സൽമാൻ, സിൻഡ്രീന, മരിയ എന്നിവർ നേതൃത്വം നൽകി.