നെടുമ്പാശേരി: പ്രവാസികളുമായി എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി ഇന്നലെ നെടുമ്പാശേരിയിലിറങ്ങി. മസ്‌ക്കറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും 358 പേരാണ് എത്തിയത്.

മസ്കറ്റിൽ നിന്ന് 177 പേരും അഞ്ച് കുട്ടികളും വന്നു. സിംഗപ്പൂരിൽ നിന്നെത്തിയത് 181 പേരാണ്.

ഇതോടെ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന രണ്ടാംഘട്ട ദൗത്യത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നെടുമ്പാശേരിയിലേക്കുള്ള സർവീസുകൾ പൂർത്തിയായി. ഇന്നലെ സൗദിയിൽ നിന്നെത്തിയ വിമാനത്തിൽ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന 214 അംഗ മെഡിക്കൽ സംഘം റിയാദിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.