കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. പ്രതിരോധ നടപടികൾ ഫലവത്താകണമെങ്കിൽ കൂട്ടായ്മ അനിവാര്യമാണ്. വിവാദങ്ങളെക്കാൾ തകരുന്ന സാമ്പത്തികാവസ്ഥ പുനരുജ്ജീവിപ്പിക്കുന്ന ചർച്ചകളാണ് വേണ്ടത്. പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത് മാതൃകാപരമാണെന്നും അശോകൻ പറഞ്ഞു.