പള്ളുരുത്തി: എസ്.എസ്.എൽ സി, പ്ളസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വീടുകളിൽ സുരക്ഷാ ഉപകരണങ്ങൾ ഇന്നും നാളെയുമായി എത്തിക്കും. .ഇതിനായി അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പരീക്ഷകൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാർത്ഥികൾക്ക് വേണ്ട മാസ്ക്ക്, സാനിറ്റൈസർ, കൈ ഉറകൾ എന്നിവ ഇന്നും നാളെയുമായി വീടുകളിൽ എത്തിക്കാനാണ് നിർദേശം. വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടീസും നൽകും. ഫയർഫോഴ്സ് സ്കൂളുകൾ അണുവിമുക്തമാക്കി. നഗരസഭാംഗങ്ങളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഉപകരണങ്ങൾ കൈമാറുന്നത്.