കുമ്പളം: ലോക്ക് ഡൗണി ദുരിതം അനുഭവിക്കുന്നവർക്ക് കുമ്പളത്തെ കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച പലവ്യഞ്ജന കിറ്റ് മുൻ മന്ത്രി കെ.ബാബു ചെറിയ നടുപറമ്പിൽ സതിക്ക് നൽകി ഉദ്ഘാടനം ചെയ്യ്തു.മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്,ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.പി.മുരളീധരൻ,മണ്ഡലംസെക്രട്ടറിമാരായതരുൺലാൽ,സി.എം.നിസ്സാർ,മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്.സി.കെ അപ്പുക്കുട്ടൻ,എം.ഡി.രവി,ജോർജ് തായംകേരിൽ,സണ്ണി തണ്ണിക്കോട്ട്, ജെയ്സൺ ജോൺ,രമേശൻ ഞാറുക്കാട്ട്, എ.എം.ആന്റണി എന്നിവർ സംസാരിച്ചു.