കൊച്ചി: പാലാരിവട്ടം, തമ്മനം, പൊന്നുരുന്നി പ്രദേശങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ബ്രേക്ക് ത്രൂ പദ്ധതിയിൽപ്പെടുത്തി പുഞ്ചത്തോട് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) നില്പുസമരം നടത്തി. തമ്മനം പൊന്നുരുന്നി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം. പ്രദേശത്തെ നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്ന പത്മ സരോവരം പദ്ധതി ഉപേക്ഷിക്കണമെന്നും റാക്കോ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. വാമലോചനൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കുമ്പളം രവി, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ,വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.