കൊച്ചി: കേരളത്തിൽ ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ദിനമായ ഇന്നലെ ജില്ലയിൽ നിന്ന് രോഗികളാരുമില്ല. അതേസമയം ഇന്നലെ 1966 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കുകയും 284 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 6561 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 25 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ആകെ 61 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയിലുള്ള 5 പേരെ ഡിസ്ചാർജ്ജ് ചെയ്തു. ജില്ലയിൽ നിന്നും 76 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 104 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. ഇനി 85 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.
പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്റിനൽ സർവൈലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്‌നേറ്റെഡ് മൊബൈൽ കളക്ഷൻ ടീം കൊവിഡ് കെയർ സെന്ററുകളിൽ നിന്ന് ഇത് വരെ ശേഖരിച്ച 152 സാമ്പിളുകളിൽ 90 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇവ നെഗറ്റീവ് ആണ്. കൺട്രോൾ റൂമിൽ ഇന്നലെ 453 കോളുകൾ ലഭിച്ചു. യാത്രാ പാസ്സിന്റെ ലഭ്യത, കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ, തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ പേരും വിളിച്ചത്.
ആകെ നിരീക്ഷണത്തിൽ - 6561
ഹൈ റിസ്ക്ക് - 156
ലോ റിസ്ക് - 6405
ആശുപത്രിയിൽ നിരീക്ഷണത്തിൽ - ഇന്നലെ പ്രവേശിപ്പിച്ചത് - ആകെ
കളമശ്ശേരി മെഡിക്കൽ കോളേജ് - 6 - 25
മൂവാറ്റുപുഴ ജനറൽ ആശുപത്രി - 7 - 9
കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2 - 5
സ്വകാര്യ ആശുപത്രി - 10 - 19
കൊവിഡ് രോഗികൾ - 9
കളമശേരി മെഡിക്കൽ കോളേജ് - 8
സ്വകാര്യ ആശുപത്രി -1