kklm
കൂത്താട്ടുകുളം ടൗൺ തോട് ചെളി നീക്കം ചെയ്ത് നവീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റോയി എബ്രാഹം നിർവഹിക്കുന്നു

കൂത്താട്ടുകുളം : കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ പദ്ധതി പ്രകാരം കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ ചന്തത്തോടിന്റെ മേനാമറ്റം ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പദ്ധതി നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, വാർഡ് കൗൺസിലർ ലിനു മാത്യു, മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ലാജി എബ്രാഹം, വ്യാപാരവ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം എന്നിവർ പങ്കെടുത്തു.