maj
വെള്ളത്തിന്റെ ഒഴുക്കിനെതടയുംവിതം വീ ടുകൾക്ക്മുൻപിൽ മെറ്റൽമിശ്രിതം ഇടുന്നു.

അങ്കമാലി: കാന ക്ലീനാക്കാതെ അശാസ്ത്രീയ റോഡ് നിർമാണം. പരാതി ഏറിയപ്പോൾ ക്രഷർ വേസ്റ്റിട്ട് തടിയൂരി. അങ്കമാലി -മഞ്ഞപ്ര റോഡിന്റെ വശങ്ങളിലാണ് അധികൃതരുടെ ഒത്താശയോടെ കരാറുകാർ മണ്ണിട്ട് ഉയർത്തിയത്. ഈ നടപടി പ്രദേശത്ത് വെള്ളക്കെട്ടിന് ഇടയാക്കുമെന്ന ആക്ഷേം ശക്തമായി. വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് ബി.എം പി.സി നിലവാരത്തിൽ റോഡ് നിർമ്മാണം പുനരാരംഭിച്ചത്.

വശങ്ങളിൽ നിന്നും രണ്ടടിയിലേറെ ഉയരത്തിലാണ് നിലവിലെ റോഡ്. കാനയില്ലാത്തതിനാൽ കഴിഞ്ഞ ദിവസം തിമിർത്ത് പെയ്തമഴയിൽ റോഡിനോട് ചേർന്നുള്ള കടകളിലും വീടുകളിലും വെള്ളം കയറി. ഇത് പരിഹരിക്കാനാണ് കടകൾക്കും വീടുകൾക്കും മുന്നിൽ ക്രഷർ വേസ്റ്റിട്ട് കരാറുകാർ തടിയൂരിയത്.

മഴക്കാലത്തിന് മുമ്പായി കാനകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യണം. കാന ഇല്ലാത്തയിടത്ത് യന്ത്രത്തിന്റെ സഹായത്തോടെ ചെറിയ ചാൽ നിർമിക്കും.ഇതൊന്നും ചെയ്യാതെ ജനങ്ങളുടെ കണ്ണിൽപൊടി ഇടാനുള്ള കുറുക്ക് വഴിയാണ് കരാറുകാർ ചെയ്തതെന്നാണ് ആക്ഷേപം.

കാലവർഷം കനത്താൽ റോഡിന്റെ വശങ്ങളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തും. ഇത് കാൽനട യാത്രികരെയടക്കം ബുദ്ധിമുട്ടിലാക്കും. കാനയിലെ മണ്ണ് നീക്കം ചെയ്യണമെന്നും വെള്ളം ഒഴുകി പോകും വിധം ചാലുകൾ നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.