kklm
കൂത്താട്ടുകുളം ബി.ആർ.സി തയ്യാറാക്കിയ മാസ്കുകൾ നഗരസഭ ചെയർമാൻ റോയി എബ്രാഹം ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: നഗരസഭ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ നഗരസഭയിലും തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി, മാറാടി പഞ്ചായത്തുകളിലും വിദ്യാഭ്യാസ സമിതി യോഗങ്ങൾ നടന്നു. ബി.ആർ.സി തയ്യാറാക്കിയ മാസ്കുകളും വിദ്യാഭ്യാസവകുപ്പ് ലഘുലേഖകളും കൗൺസിലർ, വാർഡ് മെമ്പർ, ആശാ വർക്കർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. സ്കൂൾ വൃത്തിയാക്കൽ, ശുചിത്വം തുടങ്ങിയവ വിലയിരുത്തി.

നഗരസഭാ ഹാളിൽ ചേർന്ന യോഗം ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായി. വിദ്യാഭ്യാസസമിതി അദ്ധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർമാരായ സി.വി. ബേബി, പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, പി.സി. ജോസ്, ഫെബീഷ് ജോർജ്, എം.എം. അശോകൻ, ലിനു മാത്യു, എ.എസ്. രാജൻ, ടി.എസ്. സാറ, ലീല കുര്യാക്കോസ്, നളിനി ബാലകൃഷ്ണൻ, ഓമന ബേബി, ബി.പി.സി ബിബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.