മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ നടക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള മാസ്ക്കുകൾ എസ്.എഫ്.ഐ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അധികൃതർക്ക് കൈമാറി.മാസ്ക് വിതരണത്തിന്റെ ഏരിയ തല ഉദ്‌ഘാടനം ശിവൻകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകന് മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ കൈമാറി. എസ്. എഫ്.ഐ ഏരിയ സെക്രട്ടറി വിജയ് കെ ബേബി, ഏരിയ പ്രസിഡന്റ് ജിഷ്ണു ബിജു, ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ മീനാക്ഷി തമ്പി, അഖിൽ പ്രകാശ്, ആബേൽ ബിൻസൺ, എന്നിവർ പങ്കെടുത്തു. മൂവായിരം മാസ്ക്കുകളാണ് എസ്.എഫ്.ഐ സൗജന്യമായി നൽകുന്നത് . കൂടാതെ പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിന് യാത്രാ സൗകര്യമില്ലാത്ത കുട്ടികൾക്ക് വാഹന സൗകര്യമൊരുക്കും.