kadu
ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള

പിറവം: അന്തർദേശീയ ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പിറവം നഗരസഭ പാഴൂർ നോർത്ത് ഡിവിഷനിൽ ഒരു സെന്റിൽ ഒരു കാട് പദ്ധതി ആരംഭിച്ചു. ഡിവിഷനിലെ തിരഞ്ഞെടുക്കപ്പെട്ട 25 വീടുകളിൽ ഒരു സെന്റ് മുതൽ അഞ്ച് സെന്റ് വരെ ഭൂമി സ്വാഭാവിക വനവത്കരണത്തിനായി മാറ്റിവയ്ക്കും.ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ പാഴൂർ പടുതോൾ മനയിലെ കാവുകളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നഗരസഭ കൗൺസിലർ ബെന്നി വി വർഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിഹാരം പ്രകൃതിയിലാണ് എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിനത്തിന്റെ മുദ്രാവാക്യം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജൈവവൈവിധ്യങ്ങൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥ സംരക്ഷിക്കുക, പഠിക്കുക, ഇതിന്റെ പ്രയോജനം സകല ജീവജാലങ്ങൾക്കും ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സെന്റിൽ ഒരു കാട് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായുള്ള സ്ഥലങ്ങൾ കടന്നുകയറ്റങ്ങൾ ഇല്ലാതെ സംരക്ഷിക്കുകയും, നിരീക്ഷിക്കുകയും, നിശ്ചിത ഇടവേളകളിൽ, മാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.