dyfi
ഡി.വെെ.എഫ്. ഐ മൂവാറ്റുപുഴ ബ്ലോക്ക് ട്രഷർ റിയാസ് ഖാന്റെ മകൻ ആഷിഫിന് ലഭിച്ച പെരുന്നാൾ കൈ നീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മുൻ എം.എൽ.എ ഗോപി കോട്ടമുറിയ്ക്കലിന് നൽകുന്നു

മൂവാറ്റുപുഴ: ഡി.വെെ.എഫ്. ഐ മൂവാറ്റുപുഴ ബ്ലോക്ക് ട്രഷർ റിയാസ് ഖാന്റെ മകൻ ആഷിഫിന് ലഭിച്ച പെരുന്നാൾ കൈ നീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. റിയാസ് ഖാന്റെ വീട്ടിലെത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ആഷിഫിൽ നിന്നും തുക ഏറ്റു വാങ്ങി. ഡി.വെെ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡൻ്റ് ഫെബിൻ പി. മുസ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷെഫിഖ്, ഡി.വെെ.എഫ്.ഐ മേഖലാ പ്രസിഡൻ്റ് അൻസിൽ മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.