രാമമംഗലം: രാമമംഗലം പഞ്ചായത്തു പരിധിയിലെ സ്‌കൂളുകളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഇൻവിജിലേറ്റർമാരായ അദ്ധ്യാപകർക്കും കെ.എസ്.യു രാമമംഗലം മണ്ഡലം കമ്മിറ്റി മാസ്ക് വിതരണം ചെയ്തു. രാമമംഗലം ഹൈസ്‌കൂളിൽ എൻ.എസ്.യു മുൻ ദേശീയ സെക്രട്ടറി അബിൻ വർക്കി ഹെഡ്മാസ്റ്റർ മണി പി കൃഷ്ണന് മാസ്‌ക് നൽകി ഉദ്ഘാടനം ചെയ്തു. കെ എസ് യു മണ്ഡലം പ്രസിഡന്റ് എൽദോ ജോൺ, അദ്ധ്യാപകൻ അനൂബ് ജോൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ഫിലിപ്പ്, വർഗീസ് കെ വി, മോൻസി കോട്ടപ്പുറം, ബാബുമോൻ എം ബി, ഷൈമോൻ എന്നിവർ പങ്കെടുത്തു.