കൊച്ചി : തീരദേശനിയമങ്ങൾ ലംഘിച്ചുകൊണ്ട് ചിലവന്നൂർ കായലിന് നടുവിലൂടെ പണിത സൈക്കിൾട്രാക്ക് ബണ്ട് പൊളിച്ചുമാറ്റണമെന്ന് ചിലവന്നൂർ കായൽ സംരക്ഷണസംഘം ആവശ്യപ്പെട്ടു. ബണ്ടു നിർമ്മാണത്തിന് നേതൃത്വം നൽകുന്ന ഡിവിഷൻ കൗൺസിലർ കൂടിയായ മേയർ സൗമിനി ജെയിനിനെതിരെ കേസെടുക്കണമെന്നും സമിതി ഭാരവാഹികൾ റവന്യൂമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ വർഷവും പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ബണ്ട് നിർമ്മാണവുമായി മുന്നോട്ടുനീങ്ങുമെന്ന മേയറുടെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ചിലവന്നൂർ കായൽ സംരക്ഷണ സംഘം കോ ഓഡിനേറ്റർ നിപുൺ ചെറിയാൻ പറഞ്ഞു.