കൊച്ചി: ചരാചരങ്ങളോട് അനുകമ്പയോടെ പെരുമാറുന്നതാണ് യഥാർത്ഥ മനുഷ്യത്വമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വമാണ് കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റേതെന്ന് കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദി സെക്രട്ടറി സി.ജി. രാജഗോപാൽ പറഞ്ഞു. പണ്ഡിറ്റ് കറുപ്പന്റെ 136- ാമത് ജന്മദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരാനെല്ലൂർ അകത്തൂട്ട് കറുപ്പൻ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ സോഷ്യൽ സർവീസ് സെന്റർ ചെയർമാൻ എ.വി. ശരത്ചന്ദ്രൻ, പി.കെ. മാധവൻ, സെക്രട്ടറി സി.കെ. തങ്കപ്പൻ, ഭാരവാഹികളായ കെ.വി. പങ്കജാക്ഷൻ, പി. സുധീർ, കെ.വി. സുരേന്ദ്രൻ, പി.കെ. കൃഷ്ണൻകുട്ടി, എ.എൻ. പ്രദീപ്കുമാർ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്യം നൽകി.