covid
കൊവിഡ് 19ന്റെ ഭാഗമായി നിസ്തുലസേവനം നടത്തുന്ന കൊച്ചി സിറ്റി കൺട്രോൾറൂംസബ് ഇൻസ്‌പെക്ടർ കെ.എ.വിജയന് കുമ്പളം ജനകീയ സമിതിയുടെ മെമന്റോ മുൻമന്ത്രി കെ..ബാബു സമ്മാനിക്കുന്നു

മരട്: കൊവിഡ് 19ന്റെ ഭാഗമായി ലോക്ക് ഡൗൺ കാലത്ത് നിസ്തുലസേവനമനുഷ്ഠിക്കുന്ന കൊച്ചി സിറ്റി കൺട്രോൾറൂം സബ് ഇൻസ്‌പെക്ടർ കെ.എ. വിജയനെയും ഭാര്യ എറണാകുളം നോർക്ക ഓഫീസിൽ ഉദ്യോഗസ്ഥയായ ലിജി വിജയനെയും കുമ്പളത്ത് ജനകീയസമിതി ആദരിച്ചു. മുൻമന്ത്രി കെ. ബാബു മെമന്റോ നൽകി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എൻ.പി. മുരളീധരൻ, അഫ്സൽ നമ്പ്യാരത്ത്, തരുൺലാൽ, സി.എം. നിസാർ, സി.കെ. അപ്പുക്കുട്ടൻ, സണ്ണി തണ്ണിക്കോട്ട്, ജോർജ് തായംകേരിൽ, എം.ഡി. രവി, കെ.എം. സിദ്ദിഖ്, രവി കട്ടാഴത്ത്, രമേശൻ ഞാറുക്കാട്ട്, എസ് കെ. മധു, ജെയ്സൺ ജോൺ, എ.എം.ആന്റണി എന്നിവർ സംസാരിച്ചു.