കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേരള കർഷകസംഘം പൂതൃക്ക വില്ലേജ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.വി ഏലിയാസ് ഉദ്ഘാടനം ചെയ്തു. എം.കെ. പോൾ അദ്ധ്യക്ഷനായി. എൻ.വി. കൃഷ്ണൻകുട്ടി, കെ.കെ. ജയൻ, എം.കെ. സജീവൻ എന്നിവർ സംസാരിച്ചു.