കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കെ. ഹരിപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള സാമൂഹ്യ അകലം പാലിച്ചായിരുന്നു ചടങ്ങുകൾ.
ചങ്ങനാശേരി പായിപ്പാട് മല്യത്ത് എം.എൻ. കരുണാകരൻ നായരുടെയും രുഗ്മിണി അമ്മയുടെയും മകനായ കെ. ഹരിപാൽ 1986 ലാണ് എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം നേടിയത്. 1987ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2018 മുതൽ കേരള ഹൈക്കോടതിയിൽ രജിസ്ട്രാർ ജനറലാണ്.