കോലഞ്ചേരി: തിരുവാണിയൂരിൽ വീണ്ടും തെരുവുനായ്ക്കൾ ആടുകളെ കൊന്നു. വെണ്ണിക്കുളത്തായിരുന്നു സംഭവം. രണ്ടു ദിവസത്തിനുള്ളിൽ മൂന്നാടുകളെയാണ് കൊന്നത്. ആടുകളും പശുക്കളും വളർത്തി ഉപജീവനം കഴിക്കുന്നവർ പരിഭ്രാന്തിയിലാണ്. നേരത്തെ മുരിയമംഗലത്ത് വീട്ടിലെ കൂടുകളിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് കടിച്ചുകൊന്നത്.