മൂവാറ്റുപുഴ: ലോക്ക് ഡൗണിൽ കനത്തബിൽ നൽകി കെ.എസ്.ഇ.ബി ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ബഹുജന പ്രതിഷേധം നടക്കില്ലെന്ന് കണക്കാക്കിയാണ് ഈ പകൽകൊള്ളക്ക് വൈദ്യുതിവകുപ്പു തയ്യാറായതെന്ന് വൈദ്യുതി മന്ത്രിക്ക് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ അനീതി അവസാനിപ്പിക്കണമെന്ന് മജീദ് ആവശ്യപ്പെട്ടു.