മൂവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ സർക്കിൾ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണകിറ്റുകൾ വിതരണം ചെയ്യ്തു .എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി വിതരണോദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ എം.പി. അബ്ദുൽ കരീം സഖാഫി, സുനിൽ പായിപ്ര, എസ്.വൈ.എസ്.സോൺ സെക്രട്ടറി സൽമാൻ സഖാഫി, സർക്കിൾ പ്രസിഡന്റ് അജ്മൽ സഖാഫി, സെക്രട്ടറി ഷാജാഹൻ സഖാഫി, സാന്ത്വനം സെക്രട്ടറി മാഹിൻ പെരുമറ്റം, കമ്മിറ്റി അംഗങ്ങളായ ഷഫീക് രണ്ടാർ, ഫൈസൽ മുളവൂർ, മജീദ് പെരുമറ്റം, സജാദ് മുസ്ലിയാർ, അർഷാദ് പുന്നമറ്റം, മനാഫ് പെരുമറ്റം, അനസ് പുഴക്കര, എന്നിവർ പങ്കെടുത്തു.