കൊച്ചി: അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഇടത് സർക്കാരിന്റെ ദുർഭരണത്തിനും വഞ്ചനയ്ക്കുമെതിരെ യുവമോർച്ച എറണാകുളം മണ്ഡലം കമ്മിറ്റി യുവജന വഞ്ചനാദിനം ആചരിച്ചു. ചേരാനെല്ലൂർ പഞ്ചായത്ത് ഓഫ്രസിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച മണ്ഡലം പ്രസിഡൻറ് അഡ്വ. വിഷ്ണു പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, അഡ്വ. അശ്വിൻ ജോസഫ് എന്നിവർ പങ്കെടുത്തു.