കൊച്ചി : ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റെടുക്കാൻ പോലും പണമില്ലാത്തവർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ അപേക്ഷ നൽകിയാൽ അർഹത പരിശോധിച്ച് സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.