നെടുമ്പാശേരി: അമേരിക്കൻ മലയാളികളുമായി കൊച്ചിയിലെത്തിയ 103 യാത്രക്കാരിൽ 80 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയർ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സാൻഫ്രാൻസിസ്കോ - കൊച്ചി വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

യാത്രക്കാരിൽ 61 പേർ പുരുഷൻമാരും 42 സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള നാല് കുട്ടികളും നാല് ഗർഭിണികളും മൂന്ന് മുതിർന്ന പൗരന്മാരമുണ്ട്. യാത്രക്കാരിൽ 23 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയിൽ നിന്നുള്ളവരിൽ 14 പേർ സ്ത്രീകളാമാണ്. പത്ത് വയസിൽ താഴെയുള്ള രണ്ട് കുട്ടികളും രണ്ട് ഗർഭിണികളുംഒരു മുതിർന്ന പൗരനുമുണ്ട്. 20 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും ഏഴ് പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി.

ജില്ല തിരിച്ചുള്ള കണക്ക്:
ആലപ്പുഴ - 7
എറണാകുളം-27

തിരുവനന്തപുരം - 17

കണ്ണൂർ - 12

തൃശ്ശൂർ - 11
കൊല്ലം- 6
കോഴിക്കോട്- 6

കോട്ടയം - 5
മലപ്പുറം - 3
പാലക്കാട് - 1
പത്തനംത്തിട്ട - 1

ഇടുക്കി - 1
കാസർഗോഡ് - 1
മറ്റ് സംസ്ഥാനങ്ങൾ - 5