തൃപ്പൂണിത്തുറ: നഗരസഭാ കടമുറികളുടെ വാടക അഞ്ചുശതമാനം കൂട്ടുവാനുള്ള തീരുമാനം പിൻവലിക്കുക, ആറു മാസക്കാലത്തേക്ക് വാടകഇളവ് നൽകുക, ലോക്ക് ഡൗൺ കാലഘട്ടത്തിലെ വാടക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തി. ബി.ജെ.പി കൗൺസിലർമാരായ രാധികാ വർമ്മ, വള്ളി രവി, അരുൺ.എസ്, എ.ബി. ജഷീർ, ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് അരുൺ കല്ലാത്ത്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവി, കെ.ആർ. രാജേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കാർത്തി പാറയിൽ, കെ.എസ്. ഉണ്ണി എന്നിവർ പങ്കെടുത്തു.