നെടുമ്പാശേരി: കൊവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈൻ നിർദേശിക്കപ്പെട്ടിട്ടുള്ളവർ അത് ലംഘിക്കുന്നില്ലെന്നുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന ശക്തമാക്കിയതായി റൂറൽ എസ്.പി കെ. കാർത്തിക് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ പൊലീസിന്റെ ബൈക്ക് പട്രോൾസംഘങ്ങൾ നിലവിലുണ്ട്. ഹാപ്പി അറ്റ് ഹോം എന്ന ആപ്ലിക്കേഷൻ വഴിയും നിരീക്ഷണം നടത്തുന്നുണ്ട്. ക്വാറന്റൈൻ ലംഘനത്തിന് കഴിഞ്ഞ ദിവസങ്ങളിലായി ഏതാനും പേർക്കെതിരെ കേസെടുത്തിരുന്നു.