തൃപ്പൂണിത്തുറ: വീര്യംകൂടിയ വ്യാജവൈൻ നിർമ്മിച്ചു വില്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. തെക്കൻപറവൂർ വേൽക്കുന്നേൽ വീട്ടിൽ നൈസ് ചെറിയാനെയാണ് (38) തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. ഇയാളുടെ കടയിലും വീട്ടിലും നടത്തിയ തെരച്ചിലിൽ 30 ലിറ്റർ വീര്യം കൂടിയ വ്യാജവൈൻ പിടിച്ചെടുത്തതായും അര ലിറ്ററിന് 500 മുതൽ 700 രൂപയ്ക്കുവരെയാണ് വിറ്റിരുന്നതെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.