കൊച്ചി : കൊവിഡ് ഭീഷണിയെത്തുടർന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തുന്നതിനെതിരെ തൊഴുപുഴ മണക്കാട് സ്വദേശി പി.എസ്. അനിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലോക്ക് ഡൗൺ നിയന്ത്രണം നിലവിലുണ്ടെങ്കിലും പരീക്ഷ എഴുതാനായി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും ഇവർക്കുവേണ്ട സഹായങ്ങൾ ഒരുക്കുന്നതിനും നടപടി പൂർത്തിയാക്കിയെന്ന സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജിതള്ളിയത്.