spice

• പ്രധാനമന്ത്രി​ക്ക് കത്ത് നൽകി​

കൊച്ചി: ബി.ഡി.ജെ.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ സ്പെെസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയപ്രസിഡന്റ് ജെ.പി. നഡ്ഡ, കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ബി.ജെ.പി സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്റുമായും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടികളുടെ സാമ്പത്തിക തിരിമറികളുടെയും മറ്റ് ഗുരുതര ക്രമക്കേടുകളുടെയും പേരിലാണ് സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കംചെയ്തത്. ഇത്തരമൊരാളെ പദവിയിൽ നിലനിറുത്തി ആസന്നമായ തിരഞ്ഞെടുപ്പുകൾ നേരിടുന്നത് ആശാസ്യമല്ല. സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻസ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.